പ്രശസ്ത കനേഡിയന്‍-അമേരിക്കന്‍ നടി കാതറിന്‍ ഒഹാര അന്തരിച്ചു

JANUARY 31, 2026, 12:14 AM

പ്രശസ്ത കനേഡിയന്‍-അമേരിക്കന്‍ നടി കാതറിന്‍ ഒഹാര അന്തരിച്ചു. 71 വയസായിരുന്നു. അസുഖത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ലോസ് ആഞ്ചല്‍സിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് കാതറിന്‍.

പ്രശസ്ത ഹോളിവുഡ് സിനിമയായ ഹോം അലോണിലെ അമ്മ വേഷമാണ് നടിയുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്ന്. സിനിമയ്ക്കും കാതറിന്‍ അവതരിപ്പിച്ച കഥാപാത്രത്തിനും ഇന്നും ആരാധകര്‍ ഏറെയാണ്. 1954 മാര്‍ച്ച് നാലിന് കാനഡയിലാണ് കാതറിന്റെ ജനനം. 1976-84 കാലയളവില്‍ ടൊറോന്റോയിലെ സെക്കന്‍ഡ് സിറ്റി ടെലിവിഷന്‍ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. 

ആഫ്റ്റര്‍ ഔവേഴ്സ്(1985) ഹാര്‍ട്ട്ബേണ്‍(1986) ബീറ്റില്‍ജ്യൂസ്(1988) ഹോം അലോണ്‍(1990) ഹോം അലോണ്‍ 2: ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക്(1992) തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരവും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും കാതറിന് ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam