ഇതിഹാസ കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടി രശ്മിക മന്ദാനയെ തിരഞ്ഞെടുത്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
പ്രമുഖ സിനിമാ മാധ്യമമായ '123 തെലുങ്ക്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഈ ചിത്രത്തിൽ എം.എസ്. സുബ്ബലക്ഷ്മിയായി വേഷമിടാൻ രശ്മിക മന്ദാനയെ അണിയറപ്രവർത്തകർ നിശ്ചയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഭാഗമായി രശ്മികയുടെ വസതിയിൽ വെച്ച് അടുത്തിടെ ഒരു ലുക്ക് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതായും വിവരമുണ്ട്.
എങ്കിലും ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രശ്മികയുടെ പേര് വരുന്നതിന് മുൻപ് മറ്റ് രണ്ട് പ്രമുഖ നടിമാരെയായിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നത്. ആദ്യം ഈ ചിത്രത്തിൽ സായ് പല്ലവി മുഖ്യ വേഷത്തിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രത്തിനായി സായ് പല്ലവി കർണാടക സംഗീതം പഠിക്കാൻ തുടങ്ങിയതായും ഇതിഹാസ ഗായികയുടെ പഴയകാല ദൃശ്യങ്ങൾ കണ്ട് തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും 'ബോളിവുഡ് ഹംഗാമ' മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ പിന്നീട് സായ് പല്ലവിക്ക് പകരം കന്നഡ നടി രുക്മിണി വസന്ത് ഈ ചിത്രത്തിലേക്ക് എത്തിയേക്കുമെന്ന് വാർത്തകൾ വന്നു. ജൂനിയർ എൻടിആറിന്റെ പുതിയ തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്ന രുക്മിണി, എം.എസ്. സുബ്ബലക്ഷ്മിയാകാൻ കരാറൊപ്പിട്ടതായി '123 തെലുങ്ക്' റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ രണ്ട് നടിമാരെയും മാറ്റിക്കൊണ്ടാണ് ഇപ്പോൾ രശ്മിക മന്ദാനയിലേക്ക് പ്രധാന വേഷം എത്തിനിൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
