ഹണി റോസ് നായികയായെത്തുന്ന 'റേച്ചൽ' ക്യാരക്ടർ പോസ്റ്റർ

NOVEMBER 17, 2025, 10:07 PM

ഹണി റോസ് നായികയായി എത്തുന്ന 'റേച്ചൽ' എന്ന സിനിമയിലെ ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ‍ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ജോയ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. 

മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

ക്രിസ്തുമസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. 

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ നടന്നിരുന്നു. സംവിധായകൻ വിനയനാണ് ട്രെയിലർ പുറത്തിറക്കിയിരുന്നത്. 

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരി റേച്ചലായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റേച്ചലിന്‍റെ പിതാവായ പോത്തുപാറ ജോയിയായി ബാബുരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam