ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്സിബിഷന്‍ കമ്പനിയായ പിവിആര്‍ ഐനോക്‌സ്. നടന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകള്‍ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തുകൊണ്ടാണ് ആദരം.
നവംബര്‍ 2 നാണ് നടന്‍ തന്റെ 60-ാം ജന്മദിനം ആഘോഷിക്കുന്നത്. അതിന് മുന്നോടിയായി ഒക്ടോബര്‍ 31-ന് പ്രത്യേക ചലച്ചിത്രോത്സവം ആരംഭിക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ചലച്ചിത്രോത്സവം 30 നഗരങ്ങളിലെ 75 തിയറ്റേറുകളിലായാണ് നടത്തുക. ഈ വർഷം തന്റെ ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ച ഷാരൂഖ് ഖാന്‍, സിനിമ എപ്പോഴും തനിക്ക് 'വീട്' പോലെയായിരുന്നുവെന്നും, സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ റിലീസ് ചെയ്യുന്നത് ഒരു 'മനോഹരമായ പുനഃസമാഗമം' ആണെന്നും പറഞ്ഞു.
2013-ലെ റൊമാന്റിക് കോമഡിയായ 'ചെന്നൈ എക്‌സ്പ്രസ്', 'ദേവദാസ്', പൊളിറ്റിക്കല്‍ ഡ്രാമയായ ''ദില്‍ സെ', 'മേം ഹൂം നാ', 'ജവാന്‍' തുടങ്ങിയവ വീണ്ടും റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്.
''ഷാരൂഖ് ഖാന്‍ ഒരു ആഗോള ഐക്കണ്‍ എന്നതിലുപരി ഒരു വികാരമാണ്. അദ്ദേഹത്തിന്റെ മാന്ത്രികതയും വൈവിധ്യവും ഇന്ത്യന്‍ സിനിമയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും ഒപ്പിയെടുക്കുന്ന സിനിമകളുടെ ഒരു നിരയിലൂടെ, അദ്ദേഹത്തിന്റെ അസാധാരണമായ യാത്ര ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.-പിവിആര്‍ ഐനോക്‌സ് ലിമിറ്റഡിന്റെ ലീഡ് സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജ്‌ലി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്