പുഷ്പ 2വിന്റെ വൻ അപ്ഡേറ്റ് പുറത്ത് വിട്ട് അല്ലു അർജുൻ 

APRIL 2, 2024, 10:11 PM

ഹൈദരാബാദ്: അല്ലു അർജ്ജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്ന ഈ  ചിത്രം ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് കാത്തിരിക്കുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ വൻ അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്. പുതിയ അപ്ഡേറ്റുമായി നായകന്‍ അല്ലു അര്‍ജുന്‍ തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. പുഷ്പ 2 ദ റൂൾ ടീസര്‍ ഏപ്രില്‍ 8ന് പുറത്തുവിടും എന്നാണ് അല്ലു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. 

അതേസമയം നിശ്ചയിച്ച തീയതിയിൽ പുഷ്പ 2 റിലീസ് ചെയ്തേക്കില്ല എന്ന ഊഹാപോഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളും തള്ളിയ പുഷ്പ ടീം നിശ്ചയിച്ച തീയതിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam