96 രണ്ടാം ഭാഗത്തിൽ വിജയ് സേതുപതിക്ക് പകരം പ്രദീപ് രംഗനാഥനോ? പ്രതികരിച്ച് സംവിധായകൻ

MAY 30, 2025, 11:22 PM

തമിഴ്‌നാട്ടിലും കേരളത്തിലും കോളിളക്കം സൃഷ്ടിച്ച പ്രണയചിത്രം 96 ന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സിനിമാപ്രേമികൾ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ പ്രേം കുമാറും ഇത് സ്ഥിരീകരിച്ചിരുന്നു. 

എന്നിരുന്നാലും, ഈ ചിത്രത്തിൽ വിജയ് സേതുപതിക്ക് പകരം പ്രദീപ് രംഗനാഥൻ എത്തിയേക്കുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ സംവിധായകൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഈ അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദീപ് രംഗനാഥനെ സമീപിച്ചിരുന്നുവെന്നും എന്നാൽ അത് മറ്റൊരു പ്രോജക്റ്റിനുവേണ്ടിയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

vachakam
vachakam
vachakam

'96 രണ്ടാം ഭാഗം അതിന്റ ആദ്യഭാഗത്തിലെ അതേ അഭിനേതാക്കളെ വെച്ച് മാത്രമേ ഒരുക്കാൻ കഴിയൂ. പ്രദീപ് രംഗനാഥനെ സമീപിച്ചത് മറ്റൊരു കഥയ്ക്ക് വേണ്ടിയാണ്. 96-2 മായി ഇതിന് ബന്ധമില്ല. ഇത്തരം വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നത് ദിവസം തോറും കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്' എന്ന് പ്രേംകുമാർ കുറിച്ചു.

പ്രേംകുമാർ സംവിധാനം ചെയ്ത് വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രമാണ് 96. 2018 ൽ റിലീസ് ചെയ്‌തെ ആഗോളതലത്തിൽ 50 കോടിയിലധികം രൂപ നേടിയിരുന്നു. പ്രേംകുമാർ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ഈ ചിത്രം പിന്നീട് 99 എന്ന പേരിൽ കന്നഡയിലേക്കും ജാനു എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam