തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്.
സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
താത്കാലികമായി പേര് 'പ്രഭാസ്- ഹനുവെന്നാണ്. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നത് പ്രഭാസും നിലവില്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജയിലില്‍ നിന്നുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. അനുപം ഖേറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും പ്രഭാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്