അതൊന്നും വേണ്ട കേട്ടോ! തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന്റെ വാചകം ഐറ്റം സോംഗില്‍, പിന്നാലെ വിവാദം 

JULY 19, 2024, 11:23 AM

ഹൈദരാബാദ്: തെലുഗു ചിത്രം 'ഡബിൾ ഐസ്‌മാർട്ടി'ലെ 'മാർ മുൻത ചോഡ് ചിന്ത' എന്ന പുതിയ ഗാനത്തെ ചൊല്ലി വൻ വിവാദം.തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ ഒരു വാചകം പാട്ടില്‍ ഉപയോഗിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

സിനിമയിലെ ഐറ്റം സോംഗില്‍ 'അശ്ലീല' പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നും ഇത്‌ മുൻ മുഖ്യമന്ത്രിയോടുള്ള ‘അനാദരവാണ്’ എന്നും ചൂണ്ടിക്കാട്ടി ബിആർഎസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് രജിത റെഡ്ഡി സിനിമ സംവിധായകനും സംഘത്തിനും എതിരെ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡബിൾ ഐസ്മാർട്ടിലെ മാർ മുൻത ചോഡ് ചിന്ത എന്ന ഐറ്റം ഗാനം ജൂലൈ 16നാണ് പുറത്തിറങ്ങിയത്.കാസർള ശ്യാമിന്‍റെ വരികള്‍ക്ക് മണി ശർമ്മ സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, ധനുഞ്ജൻ സീപാന, കീർത്തന ശർമ്മ എന്നിവരാണ് ഗനം ആലപിച്ചിരിക്കുന്നത്.ബോളിവുഡ് നടി കാവ്യ ഥപ്പറും റാം പോതിനെനിയുമാണ് ഗാനത്തിലുള്ളത്.

vachakam
vachakam
vachakam


ENGLISH SUMMARY: Police case against Telugu movie song

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam