സ്റ്റൈയിലൻ നൃത്തച്ചുവടുകളുമായി നിവിൻ പോളി 

JULY 20, 2024, 10:16 AM

മലയാളത്തിന്‍റെ പ്രിയതാരം നിവിന്‍ പോളി അഭിനയിച്ച ആൽബം 'ഹബീബീ ഡ്രിപ്പ്' റിലീസ് ചെയ്തു.

വ്യത്യസ്ത ലുക്കിലെത്തിയ നിവിന്‍റെ ആല്‍ബത്തിന്‍റെ ടീസര്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

 വ്യത്യസ്ത ലുക്കിലും സ്റ്റെയിലുമാണ് നിവിന്‍ പോളി ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ അമ്പരിപ്പിച്ചുള്ള തകര്‍പ്പന്‍ ഡാന്‍സാണ് ആല്‍ബത്തിന്‍റെ മറ്റൊരു പ്രത്യേകത.

vachakam
vachakam
vachakam

വിഡിയോ റിലീസായി ഇതിനോടകം കണ്ടത് ഒരു മില്യണിലധികം കാഴ്ചക്കാരാണ്. ഗള്‍ഫിലായിരുന്നു ആല്‍ബത്തിന്‍റെ ചിത്രീകരണം.  

 ഗാനത്തിന്‍റെ നിര്‍മാണവും സംഗീതം ചെയ്തിരിക്കുന്നതും റിബിൻ റിച്ചാർഡ് ആണ്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവരുടെ സംവിധാനത്തിലെത്തിയ ഗാനത്തിന്‍റെ ഡിസൈനും ഐഡിയയും ചെയ്തിരിക്കുന്നത് കുട്ടു ശിവാനന്ദനാണ്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam