ദസറ കോംബോ വീണ്ടും! 'നാനി 33' പ്രഖ്യാപിച്ചു

MARCH 30, 2024, 10:27 PM

ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകർ ചെറുകുരി നിർമിച്ച്‌ ശ്രീകാന്ത് ഒഡെലയുടെ സംവിധാനത്തില്‍ 'നാനി 33' ഒരുങ്ങുകയാണ്.

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറില്‍ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ.

തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയില്‍ ശ്രീകാന്ത് ഒഡെല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നില്‍ എത്തിച്ചിരുന്നത്. 

vachakam
vachakam
vachakam

കൂറ്റൻ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററില്‍ കാണാം. സ്റ്റൈലായി സിഗരറ്റ് വലിക്കുന്നതും പോസ്റ്ററില്‍ കാണാം. ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 2025 വേനൽക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam