ടോളിവുഡിലെ പുതിയ ഭാഗ്യതാരമായി മാറിയ മൃണാൾ താക്കൂർ ഇനി മെഗാ പവർ സ്റ്റാർ റാം ചരണിനൊപ്പം. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന റാം ചരണിന്റെ ബിഗ് ബജറ്റ് ചിത്രമായ 'പെഡി (Peddi) എന്ന സിനിമയിലെ ഒരു പ്രത്യേക ഗാനരംഗത്തിൽ അഭിനയിക്കാനാണ് മൃണാൾ തയ്യാറെടുക്കുന്നത്. കരിയറിൽ ആദ്യമായാണ് മൃണാൾ ഇത്തരമൊരു സ്പെഷ്യൽ സോംഗിന്റെ ഭാഗമാകുന്നത് എന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ആദ്യം പൂജ ഹെഗ്‌ഡെ, ആയിഷ ഖാൻ തുടങ്ങിയവരുടെ പേരുകൾ ഈ ഗാനത്തിനായി പരിഗണിച്ചിരുന്നെങ്കിലും അന്തിമമായി മൃണാളിനെ തന്നെ അണിയറപ്രവർത്തകർ തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിലെ നായികയായ ജാൻവി കപൂറും റാം ചരണും ഈ ഗാനരംഗത്തിൽ മൃണാളിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ ചിത്രത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി ഈ ഗാനം മാറും.
ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് ടൂർണമെന്റിനെ ആസ്പദമാക്കി ഒരുങ്ങുന്ന സ്പോർട്സ് ഡ്രാമയാണ് 'പെദ്ദി'. വൈവിധ്യമാർന്ന കഥാപാത്രങ്ങളും ഗ്രാമീണ പശ്ചാത്തലവും ഒത്തുചേരുന്ന ഈ ചിത്രം 2026 ഏപ്രിൽ 30-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
മിഡ്-ബജറ്റ് ചിത്രങ്ങളിൽ നിന്ന് ഇൻഡസ്ട്രിയിലെ മുൻനിര താരങ്ങൾക്കൊപ്പം വലിയ പ്രോജക്റ്റുകളിലേക്ക് മാറുന്ന മൃണാളിന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവായിരിക്കും ഈ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
