എമ്മി നോമിനേഷൻ:  ബീസ്റ്റ് ഗെയിംസിന് വോട്ട് അഭ്യർത്ഥിച്ച് മിസ്റ്റർബീസ്റ്റ് 

JUNE 17, 2025, 10:18 PM

വരാനിരിക്കുന്ന എമ്മി അവാർഡുകളിൽ മികച്ച റിയാലിറ്റി മത്സര പരിപാടിയിലും ( outstanding reality competition program) ഹോസ്റ്റ് വിഭാഗങ്ങളിലും തന്റെ ടിവി പരമ്പരയായ ബീസ്റ്റ് ഗെയിംസിന് വോട്ട് ചെയ്യണമെന്ന് ആരാധകരോട്  മിസ്റ്റർബീസ്റ്റ് എന്ന ജിമ്മി ഡൊണാൾഡ്സൺ.

76-ാമത് പ്രൈംടൈം എമ്മി അവാർഡുകൾക്കുള്ള നോമിനേഷൻ വോട്ടെടുപ്പ് ജൂൺ 12-ന് ആരംഭിച്ച് ജൂൺ 23-ന് അവസാനിക്കും, ജൂലൈ 15-ന് ഔദ്യോഗിക നോമിനേഷനുകൾ പ്രഖ്യാപിക്കും. 15 പ്രോഗ്രാം വിഭാഗങ്ങളിലായി 600 സീരീസ്  മത്സരത്തിലുണ്ട്.

റുപോൾസ് ഡ്രാഗ് റേസ്, ദി ട്രെയ്റ്റേഴ്സ്, ദി അമേസിംഗ് റേസ്, ടോപ്പ് ഷെഫ് തുടങ്ങിയ ജനപ്രിയ ഷോകളിൽ നിന്ന് ബീസ്റ്റ് ഗെയിംസ് വലിയ മത്സരം നേരിടുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം ടിവി പരമ്പരയുടെ രണ്ടാം സീസണിൽ, മിസ്റ്റർബീസ്റ്റ് കൂടുതൽ മികച്ച നിലവാരം പുലർത്താൻ പദ്ധതിയിടുന്നുണ്ട്. ഇത് കൂടുതൽ വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ബീസ്റ്റ് ഗെയിംസിന്റെ സീസൺ 2 നായി ആരാധകർക്ക് അധികനേരം കാത്തിരിക്കേണ്ടി വരില്ല, കാരണം ഇപ്പോൾ ചിത്രീകരണത്തിലാണെന്നും  അദ്ദേഹം പറഞ്ഞു. മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്‌സൺ, 402 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ലോകത്തിലെ ഏറ്റവും വലിയ യൂട്യൂബറാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam