20 വർഷങ്ങൾക്ക് ശേഷം ഹിറ്റ് ജോഡി വീണ്ടും; മോഹൻലാലിന്റെ നായികയായി ശോഭന

APRIL 19, 2024, 12:06 PM

20 വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും വീണ്ടും നായിക-നായകൻമാരാവുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ്  വെള്ളിത്തിരയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്.

2009ൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി'യ്ക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. ഇരുവരും പുതിയ സിനിമയിൽ ഒന്നിക്കുന്ന വാർത്ത ശോഭന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. 

മോഹൻലാലിൻ്റെ 360-ാം ചിത്രം കൂടിയാണിത്. 'മാമ്പഴക്കാലം' എന്ന ചിത്രത്തിലായിരുന്നു മോഹൻലാലും ശോഭനയും അവസാനമായി നായകനും നായികയുമായി എത്തിയത്. L 360 എന്ന് താൽക്കാലികമായി പേരിട്ട ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമിക്കുന്നത്.

vachakam
vachakam
vachakam

വർഷങ്ങൾക്കു ശേഷം താൻ വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണെന്നും താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ടാക്‌സി ഡ്രൈവറായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. കെ ആർ സുനിലാണ് ചിത്രത്തിന്റെ കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനാകുകയും ചെയ്തിട്ടുള്ള കെ ആർ സുനിൽ മികച്ച ഫൊട്ടോഗ്രഫർ കൂടിയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam