'സായി പല്ലവി പൊളിയാണ്,  രൺബീർ ഫ്ലോപ്പാകും'; രാമായണത്തിനെതിരെ വിമർശനം

APRIL 30, 2024, 11:12 AM

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'രാമായണം'.   സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

സായി പല്ലവി, രൺബീർ കപൂർ എന്നിവരാണ് ചിത്രത്തിൽ രാമനും സീതയുമായി അഭിനയിക്കുന്നത്. രാമന്റെ വേഷത്തിലുള്ള രൺബീർ കപൂറിൻറെയും സീതയുടെ വേഷത്തിലുള്ള സായി പല്ലവിയുടെയും ചിത്രങ്ങൾ വൈറലായതോടെ കോസ്റ്റ്യൂമിനെ കുറിച്ചും രൺബീറിന്റെ ലുക്കിനെ കുറിച്ചുമെല്ലാം വിമർശനങ്ങൾ ഉയരുന്നുണ്ട്.

ക്ലീൻ ഷേവ് ചെയ്ത രൺബീറിന്റെ രാമൻ ലുക്ക് പോര എന്നാണ് അഭിപ്രായം.  രാമനായി രൺബീറിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്നും എന്നാൽ സായി പല്ലവി നല്ല ചോയിസ് ആണെന്നും അഭിനയത്തിന്റെ കാര്യത്തിലും തങ്ങൾക്ക് സംശയമില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

vachakam
vachakam
vachakam

700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ബ്രഹ്മാണ്ഡ ബജറ്റിന്റേതായ ഒന്നും താരങ്ങളുടെ കോസ്റ്റ്യൂമിൽ പോലും കാണാനില്ല എന്നും വിമർശനമുണ്ട്.  മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം 2025-ൽ റിലീസ് ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam