നേട്ടം കൊയ്ത് കരീനയുടെ 'ക്രൂ'; ഇനി ഒടിടിയിലേക്ക് 

MAY 1, 2024, 1:55 PM

കരീന കപൂറിൻ്റെ നായികയായി എത്തിയ ചിത്രമായിരുന്നു  ക്രൂ. കരീനയ്‌ക്കൊപ്പം കൃതി സനോൻ, തബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

രാജേഷ് കൃഷ്ണനാണ് സംവിധാനം. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ ക്രൂ  ഇപ്പോൾ ഒടിടി  റിലീസിനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ക്രൂ ആഗോളതലത്തിൽ 144 കോടിയിലധികം രൂപ നേടിയിട്ടുണ്ട്, നെറ്റ്ഫ്ലിക്സിലൂടെ മെയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങിയിരിക്കുന്നത്. 

vachakam
vachakam
vachakam

അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

ക്രീവിനു മുന്നേ കരീന കപൂര്‍ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam