സലാര്‍ 2 ഉപേക്ഷിച്ചോ?

MAY 1, 2024, 1:49 PM

ഹൈദരാബാദ്: ഹൈദരാബാദ്: 2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്.  ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു.

എന്നാല്‍ പലരും സലാർ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് റിലീസ് സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 

ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഈ മാസം പ്രഭാസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ഷെഡ്യൂളിൽ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ 10 ദിവസത്തെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പിങ്ക്വില്ല റിപ്പോർട്ട് അനുസരിച്ച്, ആദ്യ ഭാഗത്തിന് ലഭിച്ച ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിൽ പ്രശാന്തും സംഘവും സലാർ 2 ൻ്റെ തിരക്കഥയിൽ ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

10 ദിവസത്തെ ഷെഡ്യൂളിനായി പ്രഭാസും പൃഥ്വിരാജും ഹൈദരാബാദിലുണ്ടാകുമെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഭാഗത്തിന് ലഭിച്ച മോശം പ്രതികരണം മൂലം ചിത്രം വൈകുകയോ ഉപേക്ഷിക്കുകയോ ചെയ്യുമെന്ന് നേരത്തെ  റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളയുന്നതാണ് പുതിയ വാർത്ത.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam