തന്റെ അനുവാദമില്ലാതെ ഗാനം ഉപയോഗിച്ചു: രജനികാന്ത് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

MAY 1, 2024, 11:27 AM

രജനികാന്ത് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായാകൻ ഇളയരാജ.'കൂലി' എന്ന ചിത്രത്തിൻ്റെ ടീസറിൽ അനുമതിയില്ലാതെ തൻ്റെ സംഗീതം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പകർപ്പവകാശ നോട്ടീസ് അയച്ചിരിക്കുന്നത്.

‘കൂലി’ ടൈറ്റിൽ ടീസറിൽ ഇളയരാജയുടെ തങ്കമഗനിലെ ‘വാ വാ പക്കം വാ’ എന്ന ഗാനം അനിരുദ്ധ് പുനഃസൃഷ്ടിച്ചിരുന്നു. ഇത് തന്റെ അനുവാദം വാങ്ങാതെയായിരുന്നു എന്നാണ് ഇളയരാജ വ്യക്തമാക്കുന്നത്.തുടർന്നാണ് അദ്ദേഹം ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്.1957ലെ പകർപ്പവകാശ നിയമപ്രകാരമുള്ള കുറ്റമായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

ടൈറ്റിൽ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'വാ വാ പക്കം വാ' എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ അനുമതി നേടണമെന്നും അല്ലെങ്കിൽ ടീസറിൽ നിന്ന് സംഗീതം നീക്കം ചെയ്യണമെന്നും ഇളയരാജ 'കൂലി' നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തങ്ങൾക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഇളയരാജയുടെ നോട്ടീസിൽ സൂചിപ്പിക്കുന്നുണ്ട്.സംവിധായകൻ ലോകേഷ് കനകരാജിനെതിരെയും നോട്ടീസിൽ പ്രത്യേക ആരോപണമുണ്ട്.

vachakam
vachakam
vachakam

നേരത്തെ വിക്രം ചിത്രത്തിലെ വിക്രം വിക്രം എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീത സംവിധായകനിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല എന്ന് ആരോപണം ഉയർന്നത് വൻ ചർച്ച ആയിരുന്നു.അതുപോലെ ലോകേഷ് കനകരാജിൻ്റെ നിർമ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ "എൻ ജോഡി മഞ്ഞ കുരുവി" എന്ന ഗാനത്തിൻ്റെ സംഗീതവും അനുമതിയില്ലാതെ പുനർനിർമ്മിച്ചതായി ആക്ഷേപമുയർന്നിരുന്നു.

ENGLISH SUMMARY: Ilaiyaraaja Sends A Copyright Notice To Rajinikanth's 'Coolie' Team


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam