ദിലീപിന്‍റെ 'പവി കെയര്‍ടേക്കര്‍': ആദ്യ വാരാന്ത്യ കളക്ഷന്‍ ഇങ്ങനെ

APRIL 29, 2024, 11:18 AM

 പവി കെയര്‍ടേക്കറിന് കേരളത്തിലെ തീയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.  ഏപ്രില്‍ 26ന് ഇറങ്ങിയ ചിത്രം ഞായറാഴ്ചത്തെ കളക്ഷന്‍ അടക്കം ഇതുവരെ ഇന്ത്യന്‍ ബോക്സോഫീസില്‍ 3.50 കോടി നേടിയിട്ടുണ്ട്. 

റിലീസ് ദിവസം ചിത്രത്തിന്‍റെ കളക്ഷന്‍ 1.05 കോടിയായിരുന്നു, ശനിയാഴ്ച രണ്ടാം ദിനത്തില്‍ ഇത് 1.15 കോടിയായി. മൂന്നാം ദിനമായ ഞായറാഴ്ച  ഇത് 1.30 കോടിയായി.

 പവി കെയര്‍ടേക്കറിന്‍റെ സംവിധായകൻ നടനുമായ വിനീത് കുമാറാണ്. സ്വാതി, റോസ്‍മി, ശ്രേയ, ജോധി, ദില്‍ന എന്നീ നായികമാര്‍ക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്‍കുമാര്‍, ധര്‍മജൻ ബോള്‍ഗാട്ടി, സ്‍ഫടികം ജോര്‍ജ് എന്നിവരും വേഷമിട്ടിരിക്കുന്നു.

vachakam
vachakam
vachakam

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സനു താഹിറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് സഖി എൽസ. മേക്കപ്പ് റോണക്സ് സേവ്യർ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam