ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടോം ക്രൂയിസിന്റെ ആക്ഷൻ ത്രില്ലറായ മിഷൻ: ഇംപോസിബിൾ - ദി ഫൈനൽ റെക്കണിംഗ്. ചൊവ്വാഴ്ച, ഇന്ത്യൻ ബോക്സ് ഓഫീസിൽ ചിത്രം 5.5 കോടി രൂപ കളക്ഷൻ നേടി, തിങ്കളാഴ്ച കളക്ഷൻ നേടിയത് 5.75 കോടിയായിരുന്നു.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിൽ ചിത്രത്തിന്റെ നിലവിലെ കളക്ഷൻ 44.75 കോടി രൂപയാണ്. നിലവിലെ ട്രെൻഡ് കണക്കിലെടുക്കുമ്പോൾ, അടുത്ത രണ്ട് ദിവസങ്ങളിൽ ചിത്രം 50 കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്‍ലൈന്‍സ്, മാര്‍വെലിന്‍റെ തണ്ടര്‍ബോള്‍ട്ട്സ് തുടങ്ങിയ ചിത്രങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കിയ കണക്കാണ് ഇത്. ഫൈനല്‍ ഡെസ്റ്റിനേഷന്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 4.5 കോടി ആയിരുന്നെങ്കില്‍ തണ്ടര്‍ബോള്‍ട്ട്സ് നേടിയത് 3.85 കോടി ആയിരുന്നു.
അതേസമയം പല സൂപ്പര്‍താര ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഓപണിംഗിനെയും മിഷന്‍ ഇംപോസിബിള്‍ മറികടന്നിട്ടുണ്ട്. ഉദാഹരണത്തിന് അക്ഷയ് കുമാറിന്‍റെ കേസരി ചാപ്റ്റര്‍ 2 ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 7.75 കോടി ആയിരുന്നു. സണ്ണി ഡിയോളിന്‍റെ ജാഠ് ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 9.5 കോടിയും ആയിരുന്നു.
അതേ സമയം ടോം ക്രൂയിസിന്റെ മിഷൻ: ഇംപോസിബിൾ - ദി ഫൈനൽ റെക്കണിംഗ് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രീമിയര്‍ ചെയ്തത്. അവിടെ എല്ലാവരുടെയും കയ്യടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്