കുഞ്ഞാറ്റ  അഭിനയ രംഗത്തേക്ക്

JUNE 11, 2025, 2:21 AM

മനോജ്‌ കെ ജയന്‍റേയും ഉർവശിയുടേയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ) അഭിനയ രംഗത്തേക്ക്.  'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് തേജലക്ഷ്മി അവതരിപ്പിക്കുന്നത്.

നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'സുന്ദരിയായവൾ സ്റ്റെല്ല'. സർജാനോ ഖാലിദ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന്‍റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

വൈകാതെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും നടക്കും.

vachakam
vachakam
vachakam

ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam