മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നും സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന. ത്രില്ലർ ജോണറിൽ കഥ പറയുന്ന സിനിമ പുതുമുഖ സംവിധായകനായിരിക്കും ഒരുക്കുക.
2010ൽ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
പിന്നീട് 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പിൽ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമ്മാതാവുമായിരുന്നു പൃഥ്വിരാജ്.
അതേസമയം ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന മിഥുൻ മാനുവൽ തോമസാണ്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
പൃഥ്വിരാജ് ഇപ്പോൾ താന്‍ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയുടെ തിരക്കുകളിലാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയിലാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്