നടൻ വിശാലിന് തിരിച്ചടി; 30 കോടി രൂപ ലൈക്ക പ്രൊഡക്ഷന് നൽകണം

JUNE 10, 2025, 10:03 PM

തമിഴ് ചലച്ചിത്ര നടനും നിർമ്മാതാവുമായ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിന്‍റെ നിർമാണത്തിനായി ഗോപുരം ഫിലിംസിന്‍റെ അൻപു ചെഴിയനിൽ നിന്ന് 21.29 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ, 30% പലിശയോടു കൂടി 30.05 കോടി രൂപ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

2019-ൽ വിശാൽ ലൈക്ക പ്രൊഡക്ഷൻസുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. അതനുസരിച്ച് അൻപു ചെഴിയന്‍റെ വായ്പ ലൈക്ക ഏറ്റെടുത്തു. വിശാലിന്റെ നിർമാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയുടെ ഭാവി ചിത്രങ്ങളുടെ അവകാശങ്ങൾ വായ്പ തീർക്കുന്നതുവരെ ലൈക്കയ്ക്ക് നൽകാമെന്ന് ധാരണയായിരുന്നു ഇത്. 

എന്നാൽ, വിശാൽ ഈ കരാർ ലംഘിച്ച് ‘വീരമേ വാഗൈ സൂടും’ എന്ന ചിത്രത്തിന്റെ അവകാശങ്ങൾ മറ്റൊരു കമ്പനിക്ക് വിറ്റതായി ലൈക്ക ആരോപിച്ചു. ഇതിനെ തുടർന്നാണ് 2021-ൽ ലൈക്ക പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

നടന്‍റെ കേസിലെ പെരുമാറ്റം "ഒഴിഞ്ഞുമാറുന്നതും" "നീതിയോട് അനുസരണക്കേട് കാണിക്കുന്നതും" ആണെന്ന് വിമർശിച്ച ജസ്റ്റിസ് പി.ടി. ആശ, വിശാൽ നൽകിയ 2.6 കോടി രൂപ അന്തിമ തുകയിൽ ക്രമീകരിക്കുമെന്നും ലൈക്കയുടെ കോടതി ചെലവുകൾ വഹിക്കാനും വിശാലിനോട് നിർദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam