വിജയ് നായനാകുന്ന ജനനായകന്റെ പതിപ്പ് ഇന്റർനെറ്റിൽ. മൂന്നു മണിക്കൂറോളം നീളമുള്ള സിനിമയുടെ വീഡിയോയുടെ പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അവസാനമായി റിലീസ് ചെയ്യുന്ന ചിത്രമായാണ് ജനനായകൻ ഇറങ്ങാൻ ഇരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും റിലീസുമായി ബന്ധപ്പെട്ട് പ്രതിസന്ധിയും നേരിടുന്നതിനിടയിലാണ് ഇത്തരത്തിൽ സിനിമയുടെ ക്ലിപ്പുകൾ പ്രചരിക്കുന്നത്.
സിനിമയുടെ ക്ലിപ്പുകൾ ലീക്കായതിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നാണ് പ്രൊഡക്ഷൻ ഹൗസ് ആയ കെവിഎം പ്രൊഡക്ഷൻസിനെ ടാഗ് ചെയ്ത് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.
എച്ച് വിനോദ സംവിധാനം ചെയ്യുന്ന ജനനായകൻ സിനിമയിൽ വിജയിക്കൊപ്പം വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
