തമിഴ് നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാനചിത്രമെന്ന വിശേഷണമുള്ള 'ജനനായകൻ' റിലീസിന് തയ്യാറെടുക്കുന്നതായി സൂചന.ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.ചിത്രത്തിന്റെ റിലീസ് തീയതി ചില ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് വിവരം.
നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും ബുക്കിങ് ആപ്പുകളിൽ ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് കാണിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിൽ 'ജനനായകൻ' സിനിമയുടെ റിലീസ് ജൂൺ 19 നാണെന്നാണ് കാണിച്ചിട്ടുള്ളത്. ബുക്ക്മൈഷോയിൽ കൃത്യം റിലീസ് തീയതി പറഞ്ഞിട്ടില്ലെങ്കിലും ജൂണിൽ റിലീസുണ്ടാകുമെന്നാണ് പറയുന്നത്.
ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണമാണ് വൈകിയത്. ചിത്രത്തിലെ ചില രംഗങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശിച്ചതോടെയാണ് സർട്ടിഫിക്കേഷൻ വൈകിയത്. ഇതിനിടെ ചിത്രം പലതവണ വിവാദങ്ങളിലും അകപ്പെട്ടിരുന്നു. സിനിമയുടെ ചില രംഗങ്ങളും മുഴുവൻ സിനിമയുടെ എച്ച്.ഡി പ്രിന്റും ഇന്റർനെറ്റിൽ ചോർന്നത് വലിയ ആശങ്കയ്ക്ക് കാരണമായി. കൂടാതെ, സിനിമ ബോധപൂർവ്വം തടഞ്ഞുവയ്ക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും അന്നത്തെ ഭരണകക്ഷികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചതായും വിജയ് ആരോപിച്ചിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ്. മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
