'ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു'; കല്യാണി പ്രിയദർശൻ

SEPTEMBER 30, 2025, 11:29 PM

‘ലോക’യുടെ ഗംഭീര വിജയത്തിന് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചതായി വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. അച്ഛൻ പ്രിയദർശൻ നൽകിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി പറഞ്ഞു. 


ലോകയുടെ യുകെ സക്സസ് ഇവന്റിൽ സംസാരിക്കവെയായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ. ‘‘ ‘ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ അച്ഛൻ‌ എനിക്കൊരു ഉപദേശം തന്നു. 

vachakam
vachakam
vachakam


‘ചിത്രം’ സിനിമ 365 ദിവസം തിയറ്ററിൽ പ്രദർശനം തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാം നേടിയെന്ന്. അതിന് ശേഷമാണ് ‘കിലുക്കം’ റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞത്.’’ അച്ഛന്റെ ആ വാക്കുകൾ വലിയ പ്രചോദനമായെന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു.


vachakam
vachakam
vachakam

മലയാളത്തിലെ സകലമാന റെക്കോർഡുകളും തകർത്തുകൊണ്ടാണ് ‘ലോക’യുടെ മുന്നേറ്റം. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായും ‘ലോക’ മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയത്. ആഗോള തലത്തിൽ മുന്നൂറ് കോടി കലക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ചിത്രം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam