എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ബയോപിക് ഒരുങ്ങുന്നു; ധനുഷ് നായകൻ 

MAY 21, 2025, 10:31 PM

മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ബയോപിക് ഒരുങ്ങുന്നു. ധനുഷാണ് ചിത്രത്തില്‍ അബ്ദുള്‍ കലാമിന്റെ വേഷം അവതരിപ്പിക്കുന്നത്.

ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധാനം. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളും ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സെയ്വിന്‍ ക്വാഡ്രാസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'കലാം ദ മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്നാണ് ചിത്രത്തിന്റെ പേര്.

vachakam
vachakam
vachakam

അബ്ദുള്‍ കലാമിന്റെ എളിയ ജീവിതത്തില്‍ നിന്ന് ഇന്ത്യയുടെ മിസൈല്‍ മാനായും പിന്നീട് രാജ്യത്തിന്റെ 11-ാമത് രാഷ്ട്രപതിയായും ഉയര്‍ന്ന അദ്ദേഹത്തിന്റെ യാത്രയാണ് സിനിമയിലൂടെ പറയുന്നത്.

'വിംഗ്‌സ് ഓഫ് ഫയര്‍' എന്ന കലാമിന്റെ ഓര്‍മ്മകുറിപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ നിര്‍മിക്കുന്നത്. അതേസമയം 'കുബേരയാണ്' ധനുഷിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam