വരാനിരിക്കുന്നത് മമ്മൂട്ടി ചിത്രങ്ങളുടെ പെരുന്നാൾ; അണിയറയിൽ ഒരുങ്ങുന്നത് അൻവർ റഷീദ്, മഹേഷ് നാരായണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ 

JUNE 4, 2025, 2:35 AM

അൻവർ റഷീദിന്റെ ചിത്രത്തിൽ വീണ്ടും നായകനായി മമ്മൂട്ടി  എത്തുന്നതായി റിപ്പോർട്ട്. മെഗാഹിറ്റായ അണ്ണൻതമ്പിക്കുശേഷം മമ്മൂട്ടിയും അൻവർറഷീദും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അൻവർ റഷീദ് സ്വതന്ത്ര സംവിധായകനാവുന്നത്. തുടർന്ന് മമ്മൂട്ടിയും അൻവർ റഷീദും ഒരുമിച്ച രണ്ടു സിനിമകളും മെഗാഹിറ്റുകളായിരുന്നു. 

അതേസമയം ആരോഗ്യപ്രശ്നത്തെ തുടർന്ന് രണ്ടു മാസമായിഅഭിനയരംഗത്തുനിന്ന് മാറിനിൽക്കുന്ന മമ്മൂട്ടി അടുത്ത മാസം മഹേഷ് നാരായണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. മഹേഷ് നാരായണന്റെ ചിത്രം പൂർത്തിയാക്കിയ ശേഷം ഫാമിലിയുടെ സംവിധായകൻ നിതീഷ് സഹദേവിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. 

ഇതിനുശേഷം ഖാലിദ് റഹ്‌മാന്റെ ചിത്രത്തിലാണ് അഭിനയിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഉണ്ടയ്ക്കുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇതിനുശേഷം ടിനു പാപ്പച്ചന്റെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾ ഒരുക്കിയ ടിനു പാപ്പച്ചൻ ആദ്യമായാണ് സൂപ്പർ സ്റ്റാർ ചിത്രം സംവിധാനം ചെയ്യുന്നത്. 

vachakam
vachakam
vachakam

ടിനു പാപ്പച്ചൻ ചിത്രത്തിനു ശേഷമാണ് മമ്മൂട്ടി- അൻവർ റഷീദ് ചിത്രം ആരംഭിക്കുക. അതേസമയം നവാഗതനയ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam