വൻ താരനിരയുമായി ബൂം ബാങ് എത്തുന്നു, ചിത്രീകരണം ആരംഭിച്ചു

APRIL 24, 2026, 7:33 AM

ബ്രിട്ടീഷ് സിനിമാസ് ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ, ശ്രീധർ ചെനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ബൂം ബാങ് ആരംഭിച്ചു. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി ചവറ കൾചറൽ സെന്ററിൽ വച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്.

സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ, സുബിൻ ടാർസൻ, നിഹാദ് തൊപ്പി, മിഥുട്ടി, ദേവിക സതീഷ്, ഷാരിക്ക് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിൻഷാദ് ഗുരുവായൂർ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ഗിരീഷ് കൊടുങ്ങല്ലൂർ.

vachakam
vachakam
vachakam

ഛായാഗ്രാഹകൻ ജിൻഷാദ് ഗുരുവായൂർ, എഡിറ്റർ നിർമൽ ആർ, ആർട്ട് ഡയറക്ടർ അനൂപ് വിജയകുമാർ, സംഗീതവും ഒറിജിനൽ സ്‌കോറും ജുബൈർ മുഹമ്മദ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, 

ആക്ഷൻ കൊറിയോഗ്രാഫർ റോബിൻ ടോം, ഓഡിയോഗ്രാഫി ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ് രാഹുൽ എം. സത്യൻ, എസ്.ബി.കെ. ഷുഹൈബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ തൻവിൻ നസീർ, ചീഫ് അസോസിയേറ്റ് DOP ഹേമചന്ദ് ഹേമചന്ദ്രൻ,

പ്രൊഡക്ഷൻ കൺട്രോളർ പ്രസാദ് നമ്പ്യൻകാവ്, പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ.എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്‌സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam