വാർ 2 വിലൂടെ ബോളിവുഡിലേക്കുള്ള ജൂനിയർ എൻടിആറിന്റെ എൻട്രി കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ഹൈദരാബാദില്‍ അടുത്തിടെ നടന്ന വാര്‍ 2 പരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ അയാന്‍ മുഖര്‍ജി, ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രത്തിലെ എന്‍ട്രി സീനിനെ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ്.
"ഇന്റര്‍വെല്‍ പോയന്റില്‍ അദ്ദേഹത്തിന്റെ എന്‍ട്രി വരുന്ന ഒരു സീന്‍ ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. അതിനുള്ള വിവരം ഞങ്ങള്‍ക്കുണ്ട്. ഇനി ബാക്കി നിങ്ങള്‍ സിനിമ കണ്ടതിന് ശേഷം കണ്ടെത്തേണ്ടതാണ്", അയാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ താരത്തിന്റെ എന്‍ട്രി സിനിമ തുടങ്ങി അരമണിക്കൂറിന് ശേഷമായിരിക്കുമോ എന്ന് അയാന്‍ മുഖര്‍ജി വ്യക്തമാക്കിയില്ല.
ഋത്വിക് റോഷന്റെ വാര്‍ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ കഥയില്‍ ആദ്യം എന്‍ട്രി നടത്തിയത് താരമായിരുന്നു. ഏജന്റ് കബീര്‍ എന്നായിരുന്നു ഋത്വികിന്റെ കഥാപാത്രത്തിന്റെ പേര്.
ടൈഗര്‍ ഷ്രോഫിന്റെ ഏജന്റ് വിക്രം ഫ്രെയിമിലേക്ക് വന്നത് ഋത്വികിന്റെ എന്‍ട്രിക്ക് ശേഷമായിരുന്നു. അതിന് ഏകദേശം അര മണിക്കൂര്‍ സമയം എടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറും വാര്‍ 2ല്‍ എത്താന്‍ വൈകുമെന്ന തോന്നാന്‍ ഇതൊരു കാരണമായിരിക്കാം.
അയാൻ മുഖർജി സംവിധാനം ചെയ്ത വാർ 2, വൈആർഎഫ് സ്പൈ യൂണിവേഴ്‌സിന്റെ ആറാമത്തെ അധ്യായമാണ്. 2025 ഓഗസ്റ്റ് 14 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരാണ് മുഖ്യ വേഷത്തിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്