മൂന്ന് ചിത്രങ്ങളാണ് അടൂര്‍ ഗോപാലകൃഷ്ണൻ - മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് അവ.
32 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്‍റെ പേരും പ്രഖ്യാപിച്ചിരിക്കുകയാണ്.
പദയാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലളിതമെങ്കിലും മനോഹരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രവുമാണ് ഇത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അടൂരും കെ വി മോഹന്‍ കുമാറും ചേര്‍ന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
