ഒട്ടാവ: കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത്. പ്രവിശ്യാ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ പെട്ടെന്നുള്ള മാറ്റം മൂലമാണ് വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഇമിഗ്രേഷന്‍ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കി.
കനേഡിയന്‍ പ്രവിശ്യയായ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, അതിന്റെ ആരോഗ്യ സംരക്ഷണത്തിലും പാര്‍പ്പിട അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പരിമിതി ചൂണ്ടിക്കാട്ടിയാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് അതിന്റെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പിഎന്‍പി) ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്.
ഇമിഗ്രേഷന്‍ നിയമങ്ങള്‍ പെട്ടെന്ന് മാറ്റുകയും വര്‍ക്ക് പെര്‍മിറ്റ് നിരസിക്കുകയും ചെയ്തതായി പ്രതിഷേധിക്കുന്ന ഇന്ത്യക്കാര്‍ ആരോപിക്കുന്നു. ബിരുദം നേടിയെങ്കിലും ഈ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നാടുകടത്തല്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്.
വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും ഇമിഗ്രേഷന്‍ നയങ്ങളില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
മെയ് 9 ന് 25 ഓളം പേരുമായി ആരംഭിച്ച കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇപ്പോള്‍ 300 പേരിലേക്ക് വളര്‍ന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്