വിദേശ ഇടപെടല്‍ കാരണം ജനാധിപത്യം ഭീഷണിയില്‍; ആശങ്ക പ്രകടിപ്പിച്ച് കാനഡ

SEPTEMBER 27, 2023, 11:40 AM

ഒട്ടാവ: വിദേശ ഇടപെടല്‍ കാരണം ജനാധിപത്യം ഭീഷണിയിലെന്ന് കാനഡ. ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കാനഡയുടെ പ്രതികരണം. 

'വിദേശ ഇടപെടല്‍ കാരണം ജനാധിപത്യം ഭീഷണിയിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി രാജ്യങ്ങളുടെ പരസ്പര ബന്ധത്തിന്റെ നിയമങ്ങള്‍ വളച്ചൊടിക്കാനാകില്ല'  ന്യൂയോര്‍ക്കില്‍ നടന്ന 78-ാമത് യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുഎന്‍ അംബാസഡര്‍ ബോബ് റേ പറഞ്ഞു.

സമത്വത്തിന് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു. സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങളുടെ മൂല്യങ്ങള്‍ നാം ഉയര്‍ത്തിപ്പിടിക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംസ്ഥാന നിയമങ്ങളെ വളച്ചൊടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാരണം വിദേശ ഇടപെടലുകളിലൂടെ ജനാധിപത്യം എത്രത്തോളം ഭീഷണിയിലാണെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും ബോബ് റേ പറഞ്ഞു.

vachakam
vachakam
vachakam

തീവ്രവാദം, അക്രമം എന്നിവയ്‌ക്കെതിരായ പ്രതികരണങ്ങള്‍ക്ക് 'രാഷ്ട്രീയ താല്‍പര്യം' അനുവദിക്കരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബോബ് റേയുടെ പരാമര്‍ശം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam