ഒട്ടാവ: ആർട്ടിക്കിൻ്റെ പ്രതിരോധം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി 12 അന്തർവാഹിനികൾ വാങ്ങാൻ കാനഡ. നിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്താൻ നടപടിക്രമങ്ങൾ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
ആർട്ടിക് മേഖലയെ സംരക്ഷിക്കുന്നതിലും റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് കാനഡ ഈ വർഷം പ്രതിരോധ നയം പരിഷ്‌കരിച്ചിരുന്നു.
"ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള രാജ്യമെന്ന നിലയിൽ കാനഡയ്ക്ക് ഒരു പുതിയ അന്തർവാഹിനി കപ്പൽ ആവശ്യമാണ്. 2050-ഓടെ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള ഏറ്റവും തന്ത്ര പ്രധാനമായ കപ്പൽപാതയായി ആർട്ടിക് സമുദ്രം മാറുമെന്നും പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രസ്താവനയിൽ പറഞ്ഞു.
കാനഡയിൽ നിലവിൽ നാല് അന്തർവാഹിനികൾ ഉണ്ട്, അത് കൂടുതൽ കാലഹരണപ്പെട്ടതും പരിപാലിക്കാൻ ചെലവേറിയതുമാണെന്ന് മന്ത്രാലയം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്