അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 35-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് 2024 ജൂലായ് 17-ാം തീയതി വൈകിട്ട് 7.30ന് അമേരിക്കൻ കോൺഫറൻസ് റിസോർട്ട് സ്പാ & വാട്ടർപാർക്ക്, നയാഗ്ര ഫാൾസ്, ഒൻഡാരിയോ, കാനഡയിൽ വച്ച് കോൺഫറൻസ് ഉദ്ഘാടന വേദിയിൽ ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യനെറ്റ് ന്യൂസുമായി സഹകരിച്ച് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നു.
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ സുവർണ്ണ അവസരത്തിൽ, ആതുര സേവന രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അമേരിക്കയിലേയും കാനഡയിലേയും പ്രമുഖ വ്യക്തികളിൽ നിന്നും അതോടൊപ്പം തന്നെ അതിഭദ്രാസനത്തിന്റെ സർവ്വോന്മുഖമായ വളർച്ചയ്ക്കും ആത്മീയ ഉന്നമനത്തിനുമായി നിസ്തുലമായ സേവനമനുഷ്ഠിച്ച് പ്രമുഖകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെയാണ് ആദരിക്കുന്നത്.
1. യൂത്ത് ഐക്കൺ അവാർഡ്, 2. കമ്മ്യൂണിറ്റി സർവ്വീസ് എക്‌സലൻസ് അവാർഡ്, 3. എക്‌സലൻസ് ഇൻ ഹെൽത്ത്‌കെയർ അവാർഡ്, 4. സ്‌പെഷ്യൽ ജൂറി അവാർഡ് (2പേർക്ക്) എന്നീ ഇനങ്ങളിലായിരിക്കും അവാർഡ് നൽകുന്നത്. ഭദ്രാസനത്തിന്റെ ആത്മീയ വളർച്ചക്കൊപ്പം തന്നെ സമൂഹമദ്ധ്യത്തിൽ സഭാംഗങ്ങൾക്കുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനുള്ള ഒരവസരമുണ്ടാക്കുകയെന്നതും ഈ പ്രോഗ്രാമിന്റെ പ്രഥമ ലക്ഷ്യമാണ്. അതുപോലെ തന്നെ സമൂഹത്തിന്റെ വിവിധ പ്രവർത്തനമേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്നതു വഴി വരും തലമുറക്ക് ഒരു പ്രചോദനവും മാതൃകയുമാകുന്നതിനുള്ള ഒരു വേദിയൊരുക്കുകയെന്നതും ഈ പ്രോഗ്രാമിന്റെ മറ്റൊരു സവിശേഷതയാണ്.
ലോകം മുഴുവൻ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയിൽ സ്‌പോൺസർഷിപ്പ് നൽകുന്നവർക്ക് അവരുടെ പരസ്യവിവരം ഏഷ്യനെറ്റ് ചാനലിലൂടെ ടെലിക്കാസ്റ്റ് ചെയ്യുന്നതിനും ബിസിനസ് ലോഗോ സമ്മേളന വേദിയിൽ പ്രദർശിപ്പിക്കുന്നതിനും അവസരം ലഭിക്കുന്നു. സ്‌പോൺസർഷിപ്പ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ജെറി ജോർജ് (1-845-519-9669), ജിതു ദാമോദർ (647-936-2464), ജെനു മഠത്തിൽ (647-857-1655), ജോണി കാവനാൽ (+1-914-409-5385) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
അവാർഡിനായി നോമിനേറ്റ് ചെയ്യുന്നവരുടെ പേരുവിവരം ജൂലൈ 5നകം തന്നെ സമർപ്പിക്കേണ്ടതും തെരഞ്ഞെടുക്കപ്പെട്ടവരെ ജൂലായ് 10-ാം തീയതി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നേരിട്ട് അറിയിക്കുന്നതുമാണ്. അവാർഡ് ഏറ്റുവാങ്ങുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവർ നേരിട്ട് തന്നെ അവാർഡ്ദാന ചടങ്ങിൽ പങ്കെടുകേണ്ടതാണ്.
ജോർജ് കറുത്തേടത്ത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്