ഒട്ടാവ: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭീകരവാദിക്ക് ആദരമര്‍പ്പിച്ച് കനേഡിയന്‍ പാര്‍ലമെന്റ്. കാനഡ പാര്‍ലമെന്റ് ചൊവ്വാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ ഒരു നിമിഷം മൗനം ആചരിച്ചു.
ഇതിന് മറുപടിയായി, വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, 1985-ല്‍ എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനത്തില്‍ ഖലിസ്ഥാനി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 329 പേരെ ആദരിക്കുന്നതിനായി ഒരു അനുസ്മരണ സമ്മേളനം പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകീട്ട് 6.30-ന് സ്റ്റാന്‍ലി പാര്‍ക്കിലെ സെപ്പര്‍ലി ഗ്രൗണ്ടില്‍ അനുസ്മരണ സമ്മേളനം നടക്കും.
'ഭീകരവാദമെന്ന വിപത്തിനെ നേരിടുന്നതില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുകയും ഈ ആഗോള ഭീഷണിയെ നേരിടാന്‍ എല്ലാ രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 2024 ജൂണ്‍ 23 ന് എയര്‍ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ 39-ാം വാര്‍ഷികമാണ്. അതില്‍ 86 കുട്ടികള്‍ ഉള്‍പ്പെടെ 329 നിരപരാധികള്‍ക്ക് സിവില്‍ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഭീകരതയുമായി ബന്ധപ്പെട്ട വ്യോമ ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു.' ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് കാനഡയിലെ സറേയില്‍ നടന്ന വെടിവെപ്പിലാണ് ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവന്‍ നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ 40 ഭീകരവാദികളുടെ പട്ടികയില്‍ നിജ്ജാറും ഉണ്ടായിരുന്നു.
കരണ്‍ ബ്രാര്‍, അമന്‍ദീപ് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍പ്രീത് സിംഗ് എന്നിവരാണ് നിജ്ജാറിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായത്.
ഇന്ത്യന്‍ ഗവണ്‍മെന്റിന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം താറുമാറായി.
എന്നിരുന്നാലും, ഈ മാസം ആദ്യം ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക ബന്ധങ്ങളും ദേശീയ സുരക്ഷയും ഉള്‍പ്പെടെ പുതിയ സര്‍ക്കാരുമായി ഇടപഴകാനുള്ള ഒരു 'അവസരം' താന്‍ കാണുന്നുവെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് പിന്നീട് ട്രൂഡോ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്