ഒട്ടാവ: ആറ് സ്ത്രീകളെ കൊലപ്പെടുത്തിയതിന് 2007ല്‍ ശിക്ഷിക്കപ്പെട്ട കാനഡയിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് വില്യം പിക്ടണ്‍ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ക്ക് സഹതടവുകാരന്റെ മര്‍ദ്ദനമേറ്റിരുന്നത്.
പടിഞ്ഞാറന്‍ കാനഡയില്‍ നിന്നുള്ള മുന്‍ പന്നി ഫാമറായ റോബര്‍ട്ട് പിക്ടണ്‍ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധ കൊലയാളികളില്‍ ഒരാളാണ്. 74 കാരനായ പിക്ടണ്‍ ആറ് കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും കൂടുതല്‍ സ്ത്രീകളെ കൊന്നതായി സംശയിക്കപ്പെടുന്നു.
1997 നും 2001 നും ഇടയിലാണ് പിക്ടന്റെ ഇരകള്‍ കൊല്ലപ്പെട്ടത്. പലരും വേശ്യകളോ മയക്കുമരുന്നിന് അടിമകളോ ആയതിനാല്‍ സ്ത്രീകളുടെ തിരോധാനം ഗൗരവമായി എടുക്കാത്തതിന് വാന്‍കൂവര്‍ പോലീസ് അക്കാലത്ത് വിമര്‍ശിക്കപ്പെട്ടു. 2002 ലാണ് പിക്ടണ്‍ അറസ്റ്റിലായത്.
പന്നി ഫാമില്‍ ചില സ്ത്രീകളുടെ തലകളും കൈകളും ബക്കറ്റുകളില്‍ സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെത്തി. പന്നിക്കൂടിന് താഴെ നിന്ന് സ്ത്രീകളുടെ എല്ലുകളും, പിക്ടണിന്റെ വീട്ടില്‍ നിന്ന് ആറ് സ്ത്രീകളുടെ ഡിഎന്‍എയും വ്യക്തിഗത വസ്തുക്കളും പോലീസ് കണ്ടെത്തി. 18 മാസത്െ വിചാരണയ്ക്ക് ശേഷം കോടതി ഇയാളെ ശിക്ഷിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ പോര്‍ട്ട് കോക്വിറ്റ്ലാമിലെ പിക്ടന്റെ ഫാമില്‍ നിന്ന് 33 സ്ത്രീകളുടെ അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ ഡിഎന്‍എ കണ്ടെത്തി. താന്‍ ആകെ 49 സ്ത്രീകളെ കൊന്നുവെന്ന് ഇയാള്‍ ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥനോട് വീമ്പിളക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്