ഒട്ടാവ: കാനഡയില്‍ ശത്രുതാപരമായ വിദേശ ഇടപെടലുകളിലും ചാരപ്രവര്‍ത്തനങ്ങളിലും ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാനഡയുടെ ചാര ഏജന്‍സിയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്‌ഐഎസ്). ഈ ആഴ്ച പുറത്തിറക്കിയ 2023 ലെ പൊതു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കാനഡയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും വിദേശ ഇടപെടലുകളുടെയും ചാരവൃത്തിയുടെയും പ്രതിസ്ഥാനത്ത് ഇന്ത്യക്ക് പുറമെ ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളാണെന്നും ഏജന്‍സി പറയുന്നു.
2023-ല്‍, ഈ രാജ്യങ്ങളും അവരുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും 'അവരുടെ ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി പലതരം ശത്രുതാപരമായ വിദേശ ഇടപെടലുകളിലും ചാരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് തുടരുകയാണ്' എന്ന് കനേഡിയന്‍ ചാര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു.
കാനഡ-ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീണതിന് ശേഷം ഇന്ത്യാ അനുകൂല സംഘടനകളുടെയും വ്യക്തികളുടെയും കാനഡയ്ക്കെതിരായ സൈബര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കനേഡിയന്‍ ചാര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, ഇതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും ഏജന്‍സി വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്