കാനഡയിലെ ജനാധിപത്യത്തിന് ഏറ്റവും വലിയ രണ്ടാമത്തെ വിദേശ ഭീഷണിയായി ഇന്ത്യയെ വിശേഷിപ്പിച്ച് ഉന്നതതല കനേഡിയൻ പാർലമെൻ്ററി സമിതിയുടെ പ്രത്യേക റിപ്പോർട്ട്. റിപ്പോർട്ടിൽ ചൈനയെ ആണ് ഒന്നാം നമ്പർ ഭീഷണിയായി വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യയാണ് മൂനാം സ്ഥാനത്ത്. 2019ൽ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
"കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങൾക്കും പ്രക്രിയകൾക്കും ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിദേശ ഇടപെടൽ ഭീഷണിയായി ഇന്ത്യ ഉയർന്നു," എന്നാണ് നാഷണൽ സെക്യൂരിറ്റി ആൻഡ് ഇൻ്റലിജൻസ് കമ്മിറ്റി ഓഫ് പാർലമെൻ്റേറിയൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
"ഇന്ത്യയുടെ വിദേശ ഇടപെടൽ ശ്രമങ്ങൾ സാവധാനം വർദ്ധിച്ചുവരികയാണെങ്കിലും, കാനഡയിലെ ജനാധിപത്യ പ്രക്രിയകളിലും സ്ഥാപനങ്ങളിലും ഇടപെടുന്നത് ഉൾപ്പെടെയുള്ള കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ശ്രമങ്ങളായി അവർ കരുതുന്നതിനെ എതിർക്കുന്നതിനും അപ്പുറത്തേക്ക് അതിൻ്റെ ശ്രമങ്ങൾ വ്യാപിച്ചിട്ടുണ്ടെന്ന് ഈ അവലോകന കാലയളവിൽ വ്യക്തമായി" എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹൗസ് ഓഫ് കോമൺസിലെയും സെനറ്റിലെയും അംഗങ്ങൾ അടങ്ങുന്ന ഒരു ബോഡിയാണ് നാഷണൽ സെക്യൂരിറ്റി ആൻഡ് ഇൻ്റലിജൻസ് കമ്മിറ്റി ഓഫ് പാർലമെൻ്റേറിയൻസ്.
അതേസമയം വിദേശ ഇടപെടൽ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാനും ഇറാനും പങ്കാളികളാകുന്നതായും സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിദേശ രാഷ്ട്രീയ ഇടപെടലിൻ്റെ ഭീഷണി കനേഡിയൻ ഗവൺമെൻ്റ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നമ്മുടെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഗവൺമെൻ്റുകളെ കുറിച്ച് രാജ്യത്തിന് നിഷ്കളങ്കമായിരിക്കാൻ കഴിയില്ലെന്നും ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നാഷണൽ സെക്യൂരിറ്റി ആൻഡ് ഇൻ്റലിജൻസ് കമ്മിറ്റി ഓഫ് പാർലമെൻ്റേറിയൻസ് (NSICOP) റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്