ഇടപാടുകള്‍ തുടരാം: പേടിഎമ്മിന് തേർഡ് പാർട്ടി പ്രൊവൈഡർ ലൈസൻസ്

MARCH 14, 2024, 8:19 PM

ന്യൂഡൽഹി: പേടിഎമ്മിന് തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ലൈസൻസ് അനുവദിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇതോടെ  ഉപയോക്താക്കൾക്ക് യുപിഐ വഴി പേടിഎം ആപ്പ് ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകും.

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ, യെസ് ബാങ്ക് എന്നിവ പേടിഎമ്മിൻ്റെ പേയ്‌മെൻ്റ് സിസ്റ്റം പ്രൊവൈഡർ ബാങ്കുകളായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

പേടിഎം പേയ്‌മെന്റ്‌ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവയ്ക്കുമേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി.

vachakam
vachakam
vachakam

ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആര്‍ബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. 

മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാട്  നടത്താനാവില്ലെന്നു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam