സാമ്പത്തിക ഇടപാടുകള്‍ക്ക് ഇനി ദിനങ്ങൾ ബാധകമാകില്ല

JUNE 6, 2021, 9:29 AM

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങൾക്കോ ഇനി മുതല്‍ ബാധകമാകില്ല. ശമ്പളം, സബ്‌സിഡികള്‍, ലാഭവീതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ബള്‍ക്ക് പേയ്മെന്റ് സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിന്റെ (എന്‍.എ.സി.എച്ച്‌) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചു.

വൈദ്യുതി, ടെലിഫോണ്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പേയ്മെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി, ഇന്‍ഷ്വറന്‍സ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടില്‍നിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവര്‍ത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമില്‍ നിന്ന് തന്നെയായിരിക്കും.

നിലവില്‍ ബാങ്ക് പ്രവൃത്തിദിവസങ്ങളില്‍ മാത്രമായിരുന്നു എന്‍.എ.സി.എച്ച്‌ പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നതായിരിക്കും. 2021 ഓഗസ്റ്റ് ഒന്നുമുതലായിരിക്കും ഇത് നിലവിൽ വരുക.

vachakam
vachakam
vachakam

എന്‍.എ.സി.എച്ച്‌ ഉപയോഗിക്കുന്ന ശമ്പള-പെന്‍ഷന്‍ വിതരണ സംവിധാനത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ശമ്പളം നിശ്ചിത തീയതിയില്‍ത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയില്‍ എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കില്‍ അവധിദിവസമാണെങ്കിലും അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളോട് കാണിച്ച അനുകൂല നിലപാടിനെ തുടര്‍ന്ന് എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് പോലുള്ള സംവിധാനങ്ങളെല്ലാം മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു പടി കൂടി കടന്നുള്ളതാണ് ഇപ്പോഴത്തെ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam