റിസര്‍വ് ബാങ്ക് @ 90: 90 രൂപയുടെ നാണയം പുറത്തിറക്കി 

APRIL 1, 2024, 3:41 PM

റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. 

സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം 'ആര്‍ബിഐ@90' എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 


vachakam
vachakam
vachakam

അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ സ്ഥാപിതമായത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934 (II of 1934) പ്രകാരം നിയന്ത്രിക്കപ്പെടുന്ന ബാങ്ക് 1935 ഏപ്രിൽ 1-ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam