പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ ഗുരുതര ലൈംഗിക ആരോപണം 

MAY 2, 2024, 10:50 PM

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. സിവി ആനന്ദ ബോസ് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് തൃണമൂലിന്റെ ഗുരുതര ആരോപണം. ഗവർണർക്കെതിരെ സ്ത്രീ പരാതി നൽകിയെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്.

ഗവർണർ രാജ്ഭവനിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ആക്രമിച്ചെന്നാണ് തൃണമൂൽ എംപി സാഗരിക ഘോഷാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാഗരിക ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.

എന്നാൽ ആരോപണം സിവി ആനന്ദ ബോസ് നിക്ഷേധിച്ചു. സത്യം ജയിക്കുമെന്ന് ഗവർണർ പറഞ്ഞു. അപകീർത്തി തെരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ബംഗാളിലെ പോരാട്ടം തുടരുമെന്നും ഗവർണർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam