മേയർ ആര്യാ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച‌ യുവാവ് പിടിയിൽ 

MAY 2, 2024, 10:43 PM

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് വാട്സ്ആപ്പിൽ‌ അശ്ലീല സന്ദേശം അയച്ച‌ യുവാവ് പിടിയിലായതായി റിപ്പോർട്ട്. എറണാകുളം സ്വദേശി ശ്രീജിത്താണ് തിരുവനന്തപുരം സൈബർ പൊലീസിന്റെ പിടിയിലായത്. 

മേയർ-കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിന് പിന്നാലെയാണ് ആര്യയ്ക്ക് നേരെ സൈബർ അധിക്ഷേപം ഉണ്ടായത്. താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നേരിടുന്നതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. 

ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലാണ് സൈബർ ആക്രമണം നടക്കുന്നത്. സോഷ്യൽമീഡിയകളിൽ തുടരുന്ന സൈബർ ആക്രമണത്തിൽ പരാതി നൽകിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam