ആരോഗ്യ മേഖലക്ക്  സഹായവുമായി  മാരുതി സുസൂക്കി

MAY 10, 2021, 10:21 AM

ആരോഗ്യ മേഖലക്ക്  സഹായവുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ. വാഹന നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിവെച്ച്‌ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ ഉത്പാ?ദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്ബനി ഇപ്പോള്‍. മാരുതിയുടെ ഗുജറാത്തിലേയും ഹരിയാനയിലേയും നിര്‍മ്മാണ യൂണിറ്റുകളാണ് ഇപ്പോള്‍ അടച്ചുപൂട്ടിയത്.

മാരുതിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ ഹന്‍സാല്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മ്മാണശാലയും കമ്പനി അടച്ചിടും. വാഹന നിര്‍മ്മാണത്തിനായി ഓക്‌സിജന്‍ നേരിയ അളവിലാണ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.അതേസമയം വാഹനങ്ങളുടെ പാര്‍ട്ട്‌സുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വലിയ അളവില്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ കാര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നതോടെ ഈ ഓക്‌സിജന്‍ മെഡിക്കല്‍ മേഖലക്ക് ഉപയോഗിക്കാനാകും. മാത്രമല്ല ഇപ്പോള്‍ വാഹന നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്‍ പ്ലാന്റുളില്‍ കൂടുതല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനും മാരുതി ഒരുങ്ങുന്നുണ്ട്. ലഭ്യമായ മുഴുവന്‍ ഓക്‌സിജനും ഇന്തയുടെ ആരോഗ്യ മേഖലക്ക് ലഭ്യമാക്കാനാണ് മാരുതിയുടെ തീരുമാനം.

vachakam
vachakam
vachakam

പ്ലാന്റുകളുടെ അറ്റകുറ്റ പണിക്കായി സാധാരണയായി ജൂണ്‍ മാസത്തിലാണ് കമ്പനി അടച്ചിടാറുള്ളത്. എന്നാല്‍ രാജ്യത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മാരുതി സുസൂക്കി ഇന്ത്യ അറിയിച്ചു. കമ്പനിയുടെ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam