നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

MARCH 30, 2024, 12:08 PM

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ഇന്നലെ ആദ്യമായി അരലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണത്തിന്റെ വില ഇന്ന് ചെറിയ രീതിയിൽ കുറഞ്ഞു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. 

പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 50,200 രൂപയും ഒരു ഗ്രാമിന് 6275 രൂപയുമായി. 

അതേസമയം ഇന്നലെ പവന് 50,400 ആയിരുന്നു വില. ഗ്രാമിന് 130 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. 6300 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം എന്നാണ് വിദഗ്ധർ പറയുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam