കൈകൊടുത്ത് അദാനിയും അംബാനിയും: എംഇഎല്ലിന്റെ ഓഹരികൾ ഏറ്റെടുക്കാൻ അംബാനി

MARCH 29, 2024, 12:17 PM

മധ്യപ്രദേശില്‍ ഉടൻ നടപ്പാക്കാൻ ഒരുങ്ങുന്ന വൈദ്യുത പദ്ധതിയിലൂടെ ഇന്ത്യയിലെ വ്യവസായ പ്രമുഖരായ അംബാനിയും അദാനിയും ഒരുമിക്കുന്നു.അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ(എംഇഎല്‍)26 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.

ഏകദേശം അഞ്ച് കോടി മതിക്കുന്ന ഓഹരികളാണ് അംബാനി ഏറ്റെടുക്കുന്നത്.കൂടാതെ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡ് മധ്യപ്രദേശിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കണമെന്നും കരാറിലുണ്ട്.

മാർച്ച് 27നാണ് അദാനി പവറും റിലയൻസും കരാർ ഒപ്പുവച്ചത്.എല്ലാ നിബന്ധനകളും പാലിക്കുകയും ആവശ്യമായ അനുമതികൾ നേടുകയും ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിക്ഷേപം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

vachakam
vachakam
vachakam

ENGLISH SUMMARY: Adani ties with Reliance for power project

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam