പുതിയ റെക്കോര്‍ഡ് നേട്ടവുമായി ഒല സ്‌കൂട്ടര്‍

JULY 17, 2021, 7:43 PM

റിസര്‍വേഷന്‍ പ്രഖ്യാപിച്ച്‌ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്‌ട്രിക്. സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്‌ട്രിക് അറിയിച്ചു.

ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്‌ട്രിക് അതിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. തുടര്‍ച്ചയായ ബുക്കിങ്ങിലൂടെ ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്. www.olaelectric.com വഴി 499 രൂപ അടച്ച്‌ വാഹനം റിസര്‍വ് ചെയ്യാം.

ഞങ്ങളുടെ ആദ്യ ഇലക്‌ട്രിക് വാഹനത്തിന്, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന അതിഗംഭീരമായ പ്രതികരണത്തില്‍ ഞാന്‍ ആവേശഭരിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

vachakam
vachakam
vachakam

ഉപഭോക്തൃ മുന്‍ഗണനകള്‍ വൈദ്യുത വഹനങ്ങളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണിത്. ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്ത് ഇവി വിപ്ലവത്തില്‍ പങ്കു ചേര്‍ന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്‌പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്‌ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റുന്നു. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും.

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലുള്ള ലോകത്തിലെ ഏറ്റവും വലുതും, നൂതനവുമായ, കമ്പനിയുടെ അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറിയില്‍ നിന്നാണ്, ഒല സ്‌കൂട്ടര്‍ ലോകത്തിനായിനിര്‍മിക്കുന്നത്. ഫാക്ടറിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനക്ഷമമാകും. പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങളെന്ന സമ്ബൂര്‍ണ ഉത്പാദന ശേഷി അടുത്ത വര്‍ഷത്തോടെ കൈവരിക്കും.

vachakam
vachakam
vachakam

സ്‌കൂട്ടറില്‍ പ്രത്യേക ആപ്പുകള്‍ ഒല വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റി മുതല്‍ റേഞ്ചും സര്‍വ്വീസ് ഹിസ്റ്ററിയുംവരെ ഇത്തരം ആപ്പുകളിലുണ്ടാകും. വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും നിര്‍ത്താനുമുള്ള സാങ്കേതികത ആപ്പും ഒലയില്‍ ഉണ്ട്. 18 മിനിറ്റുകൊണ്ട് 50 ശതമാനംവരെ ചാര്‍ജ് ചെയ്യാന്‍ വാഹനത്തിനാകും. ഇതുകൊണ്ട് 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സ്‌കൂട്ടറിന്റെ ആകെ റേഞ്ച് 150 കിലോമീറ്ററായിരിക്കുമെന്നും സൂചനയുണ്ട്. എതിരാളികളായ ഈഥര്‍ 450 എക്‌സ്, ടിവിഎസ് ഐക്യൂബ് എന്നിവയേക്കാള്‍ കൂടുതലാണിത്. ഫുള്‍-എല്‍ഇഡി ലൈറ്റിങ്, ഫാസ്റ്റ് ചാര്‍ജിങ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയും ഓലയിലുണ്ട്. ഒരു ലക്ഷം മുതല്‍ 1.2 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam