ഡാന്‍ വെയ്ഡന്‍ ആരായിരുന്നു ?

OCTOBER 3, 2022, 6:57 PM

മനസിനെ പിടിച്ചിരുത്തുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യ വാചകങ്ങളും ജിംഗിളുകളും പ്രേക്ഷകരുടെ മനസില്‍ നിന്നും മായാറില്ല. അത്തരത്തില്‍ ആകര്‍ഷകമായ പരസ്യ വാചകങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയാണ് ഡാന്‍ വെയ്ഡെന്‍. 77 -ാംവയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. 

ഫാഷന്‍ ബ്രാന്‍ഡായ നൈക്കിനുവേണ്ടി ജസ്റ്റ് ഡു ഇറ്റ് എന്ന പ്രശസ്തമായ പരസ്യ വാചകം എഴുതിയത് അദ്ദേഹമാണ്. വെയ്ഡെന്‍+കെന്നഡി എന്ന പ്രശസ്തമായ പരസ്യ കമ്പനിയുടെ സ്ഥാപകന്‍ കൂടിയാണ് ഡാന്‍ വെയ്ഡെന്‍. കമ്പനി തന്നെയാണ് അദ്ദേഹത്തിന്റെ മരണ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. 'ഒരിക്കലും ഒരു വലിയ പരസ്യ ഏജന്‍സി ഉണ്ടാക്കുക എന്നത് മാത്രം ആയിരുന്നില്ല ഒരു എഴുത്തുകാരന്‍ കൂടി ആയിരുന്ന വെയ്ഡെന്റെ ഉദ്ദേശ്യം. മറിച്ച് ആളുകള്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ജോലി ചെയ്യാന്‍ കഴിയുന്ന ഒരു ഇടം നല്‍കുക എന്നതു കൂടി ആയിരുന്നു.

പരസ്യം എന്നാല്‍ കേവലം ഉത്പന്നങ്ങള്‍ വില്‍ക്കലല്ല എന്നും, മറിച്ച് കമ്പനികളും അവരുടെ ഉപഭോക്താക്കളും തമ്മില്‍ ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനുള്ള ഒരു മാര്‍ഗം ആണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

vachakam
vachakam
vachakam

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പോര്‍ട്ട്ലാന്‍ഡ് സ്വദേശിയായ ഡാന്‍ വെയ്ഡെന്‍ ഒറിഗോണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ജേണലിസം പഠിച്ചത്. പരസ്യ മേഖലയിലേക്ക് മാറുന്നതിന് മുമ്പ് കുറച്ച് വര്‍ഷങ്ങള്‍ പബ്ലിക് റിലേഷന്‍സ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് പരസ്യ ഏജന്‍സിയായ മക്കാന്‍-എറിക്സണില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവിടെ വച്ചാണ് അദ്ദേഹം ഡേവിഡ് കെന്നഡിയെ കണ്ടുമുട്ടിയത്. അദ്ദേഹത്തോടൊപ്പം 1982-ല്‍ വൈഡന്‍+കെന്നഡി എന്ന കമ്പനി സ്ഥാപിച്ചു.

നൈക്കി എന്ന ഒരേയൊരു ക്ളൈന്റും മൂന്ന് ജീവനക്കാരുമായാണ് കമ്പനി ആരംഭിച്ചത്. 1988-ല്‍ നൈക്കിനായി വെയ്ഡെന്‍ 'ജസ്റ്റ് ഡു ഇറ്റ്' എന്ന പരസ്യ വാചകം പുറത്തിറക്കി. ഇന്ന്, ലോകമെമ്പാടും കമ്പനി തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഡല്‍ഹി, ന്യൂയോര്‍ക്ക്, ലണ്ടന്‍, ആംസ്റ്റര്‍ഡാം, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ഓഫീസുകളുണ്ട്.

vachakam
vachakam
vachakam

മക്ഡൊണാള്‍ഡ്സ്, ബഡ് ലൈറ്റ്, ഓള്‍ഡ് സ്പൈസ്, ടാര്‍ഗെറ്റ്, ലെവിസ്, ഇഎസ്പിഎന്‍, കൊക്കകോള, ഹോണ്ട, പി ആന്‍ഡ് ജി, നോക്കിയ, ഇലക്ട്രോണിക് ആര്‍ട്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കു വേണ്ടി വെയ്ഡെന്‍+കെന്നഡി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ പരസ്യ ഏജന്‍സി എപ്പോഴും സ്വതന്ത്രവും ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നാണ് വെയ്ഡെന്‍ ആഗ്രഹിച്ചത്. പരസ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന് മികച്ച സംരംഭകനുള്ള ഒറിഗോണിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 50 പേരടങ്ങുന്ന ടൈം മാഗസിന്റെ സൈബര്‍ എലൈറ്റ് പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു.

ഒറിഗോണിലെ സിസ്റ്റേഴ്സില്‍ ചെറുപ്പക്കാര്‍ക്കു വേണ്ടിയുള്ള നോണ്‍ പ്രോഫിറ്റ് വിദ്യാഭ്യാസ സ്ഥാപനമായ കാല്‍ഡെറയും ഡാന്‍ വെയ്ഡെന്‍ സ്ഥാപിച്ചതാണ്.

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam