ജസീന്ത ആര്‍ഡേണിന്റെ രാജിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ത്?

JANUARY 25, 2023, 7:05 AM

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ രാജി പ്രഖ്യാപനം ''ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം'' എന്നാണ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. 'പുരോഗമന' രാഷ്ട്രീയ പ്രതിച്ഛായ കൊണ്ടും അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിലും ജസീന്ത അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജസീന്തയുടെ രാജി പ്രഖ്യാപനം ന്യൂസിലാന്‍ഡിനെ തന്നെ ഞെട്ടിച്ചിരുന്നു.

''ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. നമുക്ക് കഴിയുന്നത്രയും നമ്മള്‍ നല്‍കുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയമായി ' ലേബര്‍ പാര്‍ട്ടി അംഗങ്ങളുടെ യോഗത്തില്‍ അവര്‍ പ്രതികരിച്ചത് ഇപ്രകാരമാണ്. തുടര്‍ഭരണം കിട്ടി മൂന്ന് വര്‍ഷത്തിനുള്ളിലാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. ''ഞാന്‍ സ്ഥാനമൊഴിയുന്നു, കാരണം ഇത്തരമൊരു ചുമതല നിര്‍വഹിക്കുക എന്നത് ഉത്തരവാദിത്തമുള്ള കാര്യമാണ്. എപ്പോഴാണ് നിങ്ങള്‍ ഈ ചുമതല നിര്‍വ്വഹിക്കാന്‍ അനുയോജ്യയായ ആളെന്നും അല്ലെന്നും തിരിച്ചറിനായുള്ള വിവേകമുണ്ടാവുക എന്നതിലാണ് കാര്യം. ഈ ചുമതല എന്നില്‍ നിന്ന് എന്താണ് ആവശ്യപ്പടുന്നത് എന്ന് എനിക്കറിയാം. ആ ആവശ്യത്തിനോട് നീതി പുലര്‍ത്താനാവശ്യമായ ഊര്‍ജ്ജം എന്നില്‍ ഇപ്പോള്‍ പര്യാപ്തമായ അളവില്‍ ഇല്ല എന്ന് ഞാന്‍ മനസിലാക്കുന്നു'' അവര്‍ വ്യക്തമാക്കി.

ലേബര്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍


കുതിച്ചുയരുന്ന പണപ്പെരുപ്പം, ഉയര്‍ന്നുവരുന്ന മാന്ദ്യം, ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പ്രതിപക്ഷം എന്നിവയാല്‍ ജസീന്ത സര്‍ക്കാരിന്റെ ജനപ്രീതിയില്‍ കുറവ് വന്നിട്ടുണ്ട്. 2017-ലെ തിരഞ്ഞെടുപ്പ് ന്യൂസിലാന്‍ഡ് രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയാനുള്ള ജസീന്തയുടെ തീരുമാനം ഒരു മാറ്റത്തിന് കാരണമായേക്കാം എന്ന് മാസി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഗ്രാന്റ് ഡങ്കന്‍ അഭിപ്രായപ്പെട്ടു.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ജസീന്ത നാഷണല്‍ പാര്‍ട്ടിയുടെ ക്രിസ്റ്റഫര്‍ ലക്സണേക്കാള്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ലേബര്‍ പാര്‍ട്ടിയ്ക്ക് അവരുടെ നേതാവിനെ മാറ്റേണ്ട ആവശ്യമില്ലായിരുന്നു. ഈ വര്‍ഷാവസാനം ഒരു ദേശീയ സഖ്യത്തിലേക്ക് സര്‍ക്കാര്‍ മാറുമെന്ന് എല്ലാവരും പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു.

ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി വോട്ടെടുപ്പില്‍ പിന്നിലാണെങ്കിലും നേതൃമാറ്റം ഒക്ടോബറില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് ഭീഷണിയാകില്ല. മഹാമാരി മൂലമുണ്ടായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. നേതൃസ്ഥാനത്ത് ഒരു പുതിയ മുഖം ഉണ്ടാകുന്നത് ലേബര്‍ പാര്‍ട്ടിയുടെ സാധ്യതകളെ സഹായിക്കുമെന്ന് കരുതുന്നു.

മുന്‍ പ്രധാനമന്ത്രി ജോണ്‍ കീയും 2016-ല്‍ സമാനമായി രാജി വച്ചിരുന്നു. അദ്ദേഹം അപ്രതീക്ഷിതമായി രാജിവച്ച് ബില്‍ ഇംഗ്ലീഷിനെ അധികാരം ഏല്‍പ്പിച്ചപ്പോള്‍ ജസീന്ത പറഞ്ഞപോലെ ''ഈ ചുമതല നിര്‍വ്വഹിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം എന്നിലില്ല ' എന്ന അതേകാര്യം തന്നെയാണ് പറഞ്ഞിരുന്നത്.


അടുത്ത വര്‍ഷം 2017 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇംഗ്ലീഷിനും നാഷണല്‍ പാര്‍ട്ടിക്കും 44% വോട്ടുകള്‍ ലഭിച്ചു. മൊത്തത്തിലുള്ള കണക്ക് എടുത്തപ്പോള്‍ നാഷണല്‍ പാര്‍ട്ടിക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രം, ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ജസീന്ത പ്രധാനമന്ത്രിയാവുകയും ചെയ്തു.

ജസീന്ത ദേശീയതലത്തിനേക്കാള്‍ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ജനപ്രിയയോ?

51 മുസ്ലീം വിശ്വാസികള്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2019-ലെ ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദ് കൂട്ടക്കൊല സംയമനത്തോടെ കൈകാര്യം ചെയ്തതിന് ജസീന്തയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു. വൈറ്റ് ഐലന്‍ഡ് അഗ്‌നിപര്‍വ്വത സ്‌ഫോടനം കൈകാര്യം ചെയ്യാന്‍ അവര്‍ നല്‍കിയ നിര്‍ണ്ണായക നേതൃത്വത്തിനും പരക്കെ പ്രശംസിക്കപ്പെട്ടു.

ബ്രിട്ടീഷ് വോഗിന്റെയും ടൈം മാഗസിന്റേയും കവറുകളില്‍ ജസീന്ത ഇടംപിടിച്ചത് അവര്‍ അന്താരാഷ്ട്ര തലത്തില്‍ ജനപ്രീതിയുള്ള വ്യക്തിയാണെന്ന ധാരണ പടര്‍ത്തി. ഒരു ഘട്ടത്തില്‍ അവര്‍ ന്യൂസിലാന്‍ഡില്‍ ശക്തയായിരുന്നു, എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാരിന് തെരഞ്ഞെടുപ്പുകളിലെ സ്ഥിരത നഷ്ടപ്പെടുകയാണെന്ന് AFPറിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന ജീവിതച്ചെലവ്, വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക് എന്നിവ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയതോടെ 2017-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ന്യൂസിലാന്റില്‍ ലേബര്‍ പാര്‍ട്ടിക്കുള്ള പിന്തുണ ഇടിഞ്ഞതായാണ് പുതിയ പോളിംഗ് ഫലങ്ങള്‍.

കാന്താര്‍ വണ്‍ ന്യൂസ് നടത്തിയ പോള്‍ അനുസരിച്ച്, 1% മുതല്‍ 33% വരെ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ കുറഞ്ഞതിനാല്‍ സഖ്യകക്ഷികളായ ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല, ഗ്രീന്‍ പാര്‍ട്ടി 9% പിന്തുണ നിലനിര്‍ത്തി അതേസമയം മറ്റൊരു സഖ്യ കക്ഷിയായ മോറി പാര്‍ട്ടിയുടെ പിന്തുണ 2% മാത്രമാണ്.

നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വലത് പക്ഷം ലീഡ് 1% മുതല്‍ 38% വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ലിബര്‍ട്ടേറിയന്‍ ആക്റ്റ് പാര്‍ട്ടി ലീഡ് 2% മുതല്‍ 11% വരെ വര്‍ദ്ധിപ്പിച്ചു, ഇത് രണ്ട് പാര്‍ട്ടികളെയും മറ്റ് സഖ്യകക്ഷികളുടെ ആവശ്യമില്ലാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാപ്തരാക്കിയിട്ടുണ്ട്.

2017ല്‍ തന്റെ 37-ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിന്‍ഡ. 2017ല്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിന്‍ഡ മൂന്നു വര്‍ഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി. ന്യൂസീലന്‍ഡിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു പാര്‍ട്ടിക്കും നല്‍കാത്ത സീറ്റുകള്‍ ലേബറിനു നല്‍കിയാണു ജനം അന്ന് വിധിയെഴുതിയത്.

1996നു ശേഷം ന്യൂസീലന്‍ഡില്‍ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. എന്നാല്‍ ഏതാനും മാസങ്ങളായി ജസീന്‍ഡയ്ക്കും സര്‍ക്കാരിനും ജനപ്രീതിയില്‍ ഇടിവു നേരിട്ടിരുന്നു. കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ അവര്‍ ന്യൂസിലാന്‍ഡിനെ നയിച്ചത് ലോകം കണ്ടതാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam