ലോകത്തെ ഞെട്ടിച്ച പാന്‍ഡോറ രേഖകള്‍ എന്താണ്?

OCTOBER 6, 2021, 12:37 PM

ലോകരാജ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പുതിയ ചര്‍ച്ച ശതകോടീശ്വരന്മാരുടെ രഹസ്യ നിക്ഷേപങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലാണ്. പാന്‍ഡോറ പേപ്പേഴ്സിന്റെ വെളിപ്പെടുത്തല്‍ ഡിറ്റക്ടീവ് നോവല്‍ പോലെ ഓരോ ദിവസവും പുതിയ ട്വിസ്റ്റുകളാണ് സമ്മാനിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍  അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിക്കും വിധം ഇന്ത്യയിലെ വന്‍ സെലിബ്രിറ്റികളില്‍ പലരും ഇതില്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ നിക്ഷേപ വിവരത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

സത്യത്തില്‍ എന്താണ് ഈ പാന്‍ഡോറ പേപ്പേഴ്സ് എന്നാല്‍ എന്താണ്?  എന്തുകൊണ്ടാണ് പാന്‍ഡോറ പേപ്പറുകള്‍ ഇത്രയധികം പ്രാധാന്യമര്‍ഹിക്കുന്നത്. ഇതേപ്പറ്റി ആര്‍ക്കും തന്നെ വലിയ ധാരണ ഉണ്ടാകാന്‍ സാധ്യതയില്ല. 

പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്. 

vachakam
vachakam
vachakam

പാന്‍ഡോറ രേഖകളില്‍ ഓഫ്ഷോര്‍ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയര്‍ഹോള്‍ഡിങ്, റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു. പാന്‍ഡോറ രേഖകള്‍ പ്രകാരം 380 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഇത്തരം നിക്ഷേപങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പാന്‍ഡോറ രേഖകള്‍ വെളിപ്പെടുത്തുന്നത് എന്താണെന്ന് നോക്കാം. പാന്‍ഡോറ റിപ്പോര്‍ട്ട് ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചു വെച്ച ഇടപാടുകളിലേക്കും, ലക്ഷം കോടി കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്ഷോര്‍ കമ്പനികളുമായി ചേര്‍ന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് എന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു.

vachakam
vachakam
vachakam

പനാമ, പാരഡൈസ് രേഖകളില്‍ നിന്ന് പാന്‍ഡോറ വ്യത്യസ്തമാണ്. പനാമ, പാരഡൈസ് രേഖകള്‍ യഥാക്രമം വ്യക്തികളും കോര്‍പ്പറേറ്റുകളും സ്ഥാപിച്ച ഓഫ്ഷോര്‍ സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു. കള്ളപ്പണം വെളിപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ്, നികുതി വെട്ടിപ്പ് എന്നിവ ഉയര്‍ത്തുന്ന ആശങ്കകളുടെ പേരില്‍ അത്തരം ഓഫ്ഷോര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ കര്‍ശനമാക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായതിന് ശേഷം ബിസിനസുകള്‍ എങ്ങനെ ഒരു പുതു സാധാരണത്വം സൃഷ്ടിച്ചുവെന്ന് പാന്‍ഡോറ രേഖകള്‍ വെളിപ്പെടുത്തുന്നു.

പാന്‍ഡോറയില്‍ കുരുങ്ങിയത് പ്രമുഖരാണ്. 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നും പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തുന്നു. ദ്വീപിലെ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുന്‍പ് പനാമ പേപ്പര്‍ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ നിന്ന് സച്ചിന്‍ അടക്കമുള്ളവര്‍ നിക്ഷേപം പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനില്‍ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നാണ് പാന്‍ഡോറ പേപ്പറിലുള്ളത്. നീരവ് മോഡി ഇന്ത്യ വിടുന്നതിന് മുന്‍പ് ഒരു മാസം മുന്‍പ് സഹോദരി പൂര്‍വി മോഡി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി 2018 ല്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലെ കമ്പനിയുടെ ഡയറക്ടറും അന്‍പതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും പാന്‍ഡോറ പേപ്പര്‍ പറയുന്നു. സിനിമ താരം ജാക്കി ഷ്‌റോഫ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അടുപ്പമുള്ളവര്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാന്‍ഡോറ പേപ്പറില്‍ വെളിപ്പെടുത്തലുണ്ട്.

vachakam
vachakam

കണക്കുകള്‍ കൃത്യമായി പറയുക അസാധ്യമാണ്. എന്നാലും 5.6 ട്രില്യണ്‍ മുതല്‍ 32 ട്രില്യണ്‍ ഡോളര്‍ വരെയാണ് രഹസ്യ നിക്ഷേപങ്ങളുടെ മൂല്യം. കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്ക് ഓരോ വര്‍ഷവും 600 ബില്യണ്‍ ഡോളറിന്റെ നികുതി നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam